- 29-08-2019
ഈ ഓണത്തിന് ‘ഇട്ടിമാണി ഒരു പൊളി പൊളിക്കും. ചിരിയും കൗതുകങ്ങളും കാത്തുവച്ച് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ട്രെയിലർ പുറത്തിറങ്ങി. മാർഗംകളിയും ചിരിയും കുസൃതി നിറഞ്ഞ നോട്ടവും ഒക്കെ നിറച്ച് മലയാളി എക്കാലവും കൊതിക്കുന്ന ആ മോഹൻലാൽ നിറഞ്ഞാടുകയാണ് ഇട്ടിമാണിയിൽ. ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിൽ ജോസഫിലൂടെ ശ്രദ്ധേയയായ മാധുരിയാണ് നായിക.അജു വര്‍ഗീസ്, ഹരിഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സെപ്റ്റംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തും.