BROTHERS DAY MIDDLE EAST LOUNGE

ഗ്ലോബല്‍ റിലീസിങ് മലയാള സിനിമയുടെ വാണിജ്യസാധ്യതകള്‍ വലിയ രീതിയില്‍ വര‍്ധിപ്പിച്ചതായി നടന്‍ പൃഥ്വിരാജ് പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയുടെ മിഡിലീസ്റ്റ് ലോഞ്ചിങിനായി എത്തിയതായിരുന്നു പൃഥ്വിരാജ് എല്ലായിടത്തും റിലീസ് ചെയ്യാന്‍ കഴിയുന്നതോടെ മലയാള സിനിമയ്ക്ക് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. യുഎഇയെ പോലെ ഖത്തറും മലയാള സിനിമയുടെ വലിയ മാര്‍ക്കറ്റായി മാറിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറ‍ഞ്ഞു. കഥ പറയാന്‍ ചെന്ന തന്നെ സംവിധാനകാക്കിയത് പൃഥ്വിരാജാണെന്ന് ബ്രദേഴ്സ് ഡേ സംവിധാനം ചെയ്യുന്ന നടന്‍ കൂടിയായ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു തന്‍രെ ആദ്യ മലയാള സിനിമ പൃഥ്വിരാജിനോടൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് നടന്‍ പ്രസന്ന പറഞ്ഞു

സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, നടിമാരായ മിയ, പ്രയാഗാ മാര്‍ട്ടിന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Recent Updates

Related Videos