• Home
  • News
  • പുതുചരിത്രം എഴുതി ഒടിയൻ

പുതുചരിത്രം എഴുതി ഒടിയൻ

മലയാള സിനിമാ ലോകത്ത് പുതുചരിത്രം എഴുതി ഒടിയൻ. റിലീസിന് മുമ്പ് തന്നെ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണം ഇനി മോഹൻലാലിന്റെ ഒടിയന് സ്വന്തം. സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, തീയേട്രിക്കൽ റൈറ്റ്സ്, ഓഡിയോ വീഡിയോ റൈറ്റ്സ്, റീമേക്ക് റൈറ്റ്സ്, ഡബ്ബിംഗ് റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ് എന്നീ മേഖലയിൽ നിന്നുമാണ് 100 കോടി ക്ളബിലേക്ക് ഒടിയൻ ഓടിക്കയറിയത്.37 രാജ്യങ്ങളിലടക്കം പതിനായിരം ഷോകളിലൂടെയാണ് ഡിസംബർ 14ന് ഒടിയൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലടക്കം റിലീസുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.മധ്യകേരളത്തിൽ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Recent Updates