• Home
  • News
  • മിനിമം ബാലൻസ് ഇല്ലാത്തത് കാരണം ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു, നാല് വർഷങ്ങൾ
vijay devarakond

മിനിമം ബാലൻസ് ഇല്ലാത്തത് കാരണം ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു, നാല് വർഷങ്ങൾക്ക് ശേഷം- ഫോർബ്സ് 30 അണ്ടർ 30

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ദക്ഷിണേന്ത്യയുടെ പ്രിയതാരമായി മാറിയ താരമാണ് തെലുങ്ക് യുവനടന്‍ വിജയ് ദേവരക്കൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ യുവാക്കളുടെ ഹരമായി മാറിയ വിജയ് അടുത്തിടെ പുറത്തിറങ്ങിയ ഫോര്‍ബ്സ് മാഗസിന്റെ 30 അണ്ടര്‍ 30 എന്ന ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. മുപ്പത് വയസ്സിനു താഴെയുള്ള, വലിയ വിജയം കൈവരിച്ച വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു തെരഞ്ഞെടുപ്പാണ് 30 അണ്ടര്‍ 30.

ഈ വേളയില്‍ 500 രൂപ പോലും തികച്ച് എടുക്കാനില്ലാത്ത പഴയ കാലമോര്‍ക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. എനിക്കന്ന് 25 വയസ്. അഞ്ഞൂറ് രൂപ മിനിമം ബാലൻസ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുപ്പത് വയസിനു മുൻപ് സെറ്റിൽ ആകാൻ അച്ഛന്‍ പറഞ്ഞു. നിന്റെ ചെറുപ്പത്തില്‍, അച്ഛനമ്മമാർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ, വിജയം ആഘോഷിക്കാം. നാല് വർഷങ്ങൾക്ക് ശേഷം- ഫോർബ്സ് (മാസികയുടെ)സെലിബ്രിറ്റി 100, ഫോർബ്സ് 30 അണ്ടർ 30, വിജയ്‌ ദേവരകൊണ്ട തുടർന്നു എഴുതി.

Recent Updates