• Home
  • News
  • അനുഷ്ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിൽ
anushka shetty

അനുഷ്ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിൽ

തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിൽ എത്തുന്നു. നല്ല പൊക്കവും അതിനൊത്ത തടിയുമുണ്ടായിരുന്ന അനുഷ്‌കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും പിന്മാറിയിരുന്നു. കഴിഞ്ഞ വർഷം ഭാഗ്മതി മാത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. സിനിമ കുറഞ്ഞതോടെയാണ് നടി തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. 

37–കാരിയായ അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്.