• Home
  • News
  • പൃഥ്വിരാജ് ചിത്രം നയൻ മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ നേടി
prithviraj 9 movie

പൃഥ്വിരാജ് ചിത്രം നയൻ മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ നേടി

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു നയൻ. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പൃഥ്വി നയന്റെ നിർമാണം ഏറ്റെടുത്തത്. ഇപ്പോഴിതാ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടം നയൻ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ഇവർ നേടി കഴിഞ്ഞു. 

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്. ഏകദേശം ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.