• Home
  • News
  • ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു
sridevi

ശ്രീദേവിയുടെ സാരി ലേലം ചെയ്യുന്നു

ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂർ. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താന്‍ കുടുംബം തീരുമാനിച്ചത്. ശ്രീദേവിയുടെ കോട്ട സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. 40,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്. വെബ്സൈറ്റിലൂടെയാണ് ലേലം നടത്തുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി നല്‍കാനാണ് കുടുംബത്തിന്‍രെ തീരുമാനം.