• Home
  • News
  • നായികാസ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെ കുറിച് നൂറിൻ ഷെരിഫ്
oru addar love noorin

നായികാസ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെ കുറിച് നൂറിൻ ഷെരിഫ്

ഒരു അഡാര്‍ ലവ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങിയതോടെ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നൂറിന്‍ ഷെരീഫ് എന്ന തുടക്കക്കാരി. നായികയായാണ് നൂറിന്‍ ചിത്രത്തിലേക്ക് എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് നായികാസ്ഥാനത്ത് നിന്നും നൂറിനെ മാറ്റി പ്രിയവാരിയരെ കൊണ്ടു വരുന്നത്. എന്നാല്‍ സിനിമ ഇറങ്ങിയതോടെ നൂറിന്‍ നായികയായാല്‍ മതിയായിരുന്നു എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്. തന്നെ ഏവരും സ്വീകരിച്ചതിനെ കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നൂറിന്‍ വ്യക്തമാക്കുന്നു.

ഒന്നരവര്‍ഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചത്. സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതില്‍ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരില്‍ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാര്‍ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്. - നൂറിന്‍ പറയുന്നു.