• Home
  • News
  • തമിഴിൽ അമീറ ആയി അനു സിത്താര എത്തുന്നു
anu

തമിഴിൽ അമീറ ആയി അനു സിത്താര എത്തുന്നു

മലയാളത്തിലെ തിരക്കേറിയ യുവ നായികമാരിൽ ശ്രദ്ധേയയായ അനു സിതാര തമിഴിൽ വീണ്ടും അഭിനയിക്കുന്നു . ‘അമീറ’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ‌് അനു തമിഴ‌ിൽ രണ്ടാംവരവിന‌് തയ്യാറെടുക്കുന്നത‌്. നടിയുടെ രണ്ടാമത്തെ തമിഴ‌് ചിത്രമാണ‌് ‘അമീറ’അനു സിതാരയെമാത്രം ഉൾപ്പെടുത്തിയുള്ള സിനിമയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറക്കി. നവാഗതനായ കെ സുബ്രഹ്മണ്യം ആണ‌് സിനിമ സംവിധാനം ചെയ്യുന്നത‌്. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ ആർ കെ സുരേഷാണ‌് നായകൻ 2015ൽ പുറത്തിറങ്ങിയ ‘വെറി’യാണ‌് അനു സിതാരയുടെ ആദ്യ തമിഴ‌്ചിത്രം