• Home
  • News
  • വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയ്‌ലര്‍ പുറത
super deluxe film vijay sethupathi

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയ്‌ലര്‍ പുറത്ത്

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയ്‌ലര്‍ പുറത്ത്. വിജയ് സേതുപതി ആദ്യമായി ട്രാന്‍സ്‌ജെന്ററായെത്തുന്ന ചിത്രമെന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു സൂപ്പര്‍ഡീലക്‌സ്. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്‌.

വിജയ് സേതുപതിയുടെ പേടിപ്പെടുത്തുന്ന ശബ്ദവിവരണത്തോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ആ വിവരണത്തിന്റെ താളത്തിലാണ് സസ്‌പെന്‍സ് നിറച്ച് സീനുകളെത്തുന്നത്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായി വിജയ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍, മിസ്‌കിന്‍, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം യുവാന്‍ ശങ്കര്‍രാജ.