• Home
  • News
  • ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് കണ്ണും നട്ട് ടൊവിനോ
tovino oscar film

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് കണ്ണും നട്ട് ടൊവിനോ

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് കണ്ണും നട്ട് ആകാംക്ഷാഭരിതാനായി താനിരിക്കുന്ന ഒരു ചിത്രം പങ്കു വെച്ചിരിക്കയാണ് ടൊവിനോ. സംഗതി മറ്റൊന്നുമല്ല, ആന്റ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ് ഇത്‌. ഓസ്‌കര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്‌ താരം.2019ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കും. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കും.