• Home
  • News
  • 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന

96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന

മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നഡ റീമേയ്ക്കിൽ മലയാളിതാരം ഭാവന നായികയാകുന്നു.കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.96ന് പകരം 99 എന്നാണ് കന്നഡയില്‍ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന ചിത്രത്തെ കുറിച്ച് മനസ്സ്തുറന്നു.പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,ഭാവന പറഞ്ഞു.

സത്യത്തിൽ റീമേയ്ക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഒന്നു കണ്ട ചിത്രം പിന്നീട് റീമേയ്ക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകാറില്ല. പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. മനോഹരമായ കഥ വളരെയധികം ഇഷ്ടപ്പെട്ടു. ഇത് ജീവിതത്തിന്റെ തന്നെ നേർകാഴ്ചയാണ്. സിനിമാറ്റിക്ക് ആയി ഒന്നുമില്ല. 90കളിലേയ്ക്കൊരു തിരിച്ചുപോക്ക്. എന്നാൽ യഥാർഥ കഥയിൽ നിന്നും കുറച്ച് മാറ്റങ്ങൾ കന്നഡ റീമേയ്ക്കില്‍ ഉണ്ടാകും.കൂടാതെ സിനിമയ്ക്കായി 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി. ചിത്രീകണം ബെംഗലൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി, ഭാവന പറയുന്നു.

Recent Updates