• Home
  • News
  • കാശ്മീർ ആക്രമണം സിനിമയാക്കാൻ ബോളിവുഡിൽ മത്സരം
kashmir

കാശ്മീർ ആക്രമണം സിനിമയാക്കാൻ ബോളിവുഡിൽ മത്സരം

പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ ബോളിവുഡില്‍ മത്സരം. പുല്‍വാമ, ബലേക്കോട്ട്, അഭിനന്ദന്‍ എന്നീപേരുകള്‍ വിവിധ രീതിയില്‍ സിനിമകള്‍ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഉറി, ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന്‍റെ വന്‍വിജയമാണ് ഇപ്പോഴത്തെ ആക്രമണത്തെ സിനിമയാക്കാനുള്ള ബോളിവുഡ് മത്സരത്തിന്‍റെ കാരണം.

വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്‍റെ പിടിയിലായതിന്‍റെയും രാജ്യം യുദ്ധത്തിലേക്ക് പോകുമോ എന്നതിന്‍റെയും ആശങ്കകള്‍ക്കിടയിലും ആക്രമണം സിനിമയാക്കാന്‍ ബോളിവുഡിലെ നിര്‍മാതാക്കള്‍ പരക്കം പായുകയാണ്. ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരക്യാംപുകള്‍ ആക്രമിച്ച ഫെബ്രുവരി 26 ന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസില്‍ വന്‍ തിരക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്