• Home
  • News
  • പ്രഭാസ് നായകനാകുന്ന ആക്ഷന്‍ ചിത്രമായ സാഹോയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി
saaho prabhas video

പ്രഭാസ് നായകനാകുന്ന ആക്ഷന്‍ ചിത്രമായ സാഹോയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

പ്രഭാസ് നായകനാകുന്ന ആക്ഷന്‍ ചിത്രമായ സാഹോയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂവി ക്രിയേഷന്‍സിന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഷേഡ്സ് ഒാഫ് സാഹോയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍.. സസ്പെന്‍സ് .. അങ്ങനെ ആരാധകരുടെ പ്രതീക്ഷ ഒരു പടികൂടി കൂട്ടിയാണ് സാഹോയുെട രാണ്ടാം മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്. ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രദ്ധാ കപൂറാണ്. ശ്രദ്ധ കപൂറിന്റെ ജന്‍മദിനത്തിലാണ് സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.