• Home
  • News
  • പുതിയ പരീക്ഷണത്തിനൊരുങ്ങി ഡിക്യു
dq

പുതിയ പരീക്ഷണത്തിനൊരുങ്ങി ഡിക്യു

അഭിനയ ജീവിതത്തിൽ വിജയിച്ച ശേഷം, സിനിമയുടെ പുതിയ മേഖലകൾ തേടി യുവ താരം ദുൽഖർ സൽമാൻ. ഫഹദ് ഫാസിലിനും നിവിൻ പോളിക്കും പിറകെ സിനിമാ ബിസിനസിലേക്ക് പരീക്ഷണത്തിനൊരുങ്ങുകയാണ് ഡി.ക്യു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ, അതിന് ശേഷം തമിഴിലും തെലുഗുവിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചതിനെ തുടർന്നാണ് വിതരണ-നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്. നവാഗതനായ ബി.സി നൗഫലിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’യാണ് ദുൽഖറിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.