• Home
  • News
  • ഗല്ലിബോയ്ക്ക് രണ്ടാം ഭാഗം വരുന്നു
galli boy

ഗല്ലിബോയ്ക്ക് രണ്ടാം ഭാഗം വരുന്നു

ഗല്ലിബോയ്ക്ക് രണ്ടാം ഭാഗം വരുന്നു. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. സോയ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ കാര്യം സൂചിപ്പിക്കുന്നത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരുന്നത്. തെരുവിൽ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയർന്നു വരുന്ന ഒരു ഹിന്ദി റാപ്പറിന്റെ കഥയാണ് പറയുന്നത്. മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിച്ചിരുന്നത്. രണ്‍വീറിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മുറാദിനെ വിലയിരുത്തുന്നത്. രാജ്യത്തെ ഹിപ്‌ഹോപ് സംസ്‌കാരത്തെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ടെന്ന് സോയ വ്യക്തമാക്കുന്നു. അതേസമയം രണ്ടാം ഭാഗത്തിലും സഹോദരന്‍ ഫര്‍ഹാന്‍ അക്തര്‍ ഉണ്ടാവില്ലെന്നും സോയ പറയുന്നു. ഫര്‍ഹാന്‍ അക്തറില്ലാതെ സോയ ഒരുക്കുന്ന ആദ്യം ചിത്രം കൂടിയായിരുന്നു ഗല്ലിബോയ്. കല്‍ക്കി കൊച്ചലിന്‍, സിദ്ധാന്ത് ചതുര്‍വേദി, വിജയ് റാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് പ്രകാരം 136.36 കോടിയാണ് ഗല്ലി ബോയ് കളക്ട് ചെയ്തത്. സോയക്ക് പുറമെ റീമ കാഗ്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രണ്ടാം ഭാഗത്തിനും ഇരുവരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.