• Home
  • News
  • വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
vishal

വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

തമിഴിലെ പ്രശസ്ത യുവതാരവും നടികർ സംഘം തലവനുമായ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു. ഹൈദരാബാദില്‍ ഒരു ഹോട്ടലിൽവെച്ചായിരുന്നു വിവാഹനിശ്ചയം. സുഹൃത്തും നടനുമായ ആര്യയുടെ വിവാഹസത്കാരത്തിൽ പങ്കെടുത്ത ശേഷമാണ് സ്വന്തം വിവാഹനിശ്ചയത്തിനായി വിശാൽ ഹൈദരാബാദിലേക്ക് തിരിച്ചത്. സിനിമയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനീഷ. വിശാലിന്റെ വിവാഹവാർത്ത സ്ഥിരീകരിച്ച് മുൻകാമുകി വരലക്ഷ്മി ശരത്കുമാറും രംഗത്തുവന്നിരുന്നു.