• Home
  • News
  • വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന്, താരത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ റീലീസ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് തലൈവര്‍ ഇക്കാര്യം പറഞ്ഞത്.കൂടെ അഭിനയിച്ച വിജയ് സേതുപതിയെ കുറിച്ചുള്ള സ്റ്റൈൽ മന്നന്‍റെ വാക്കുകൾ കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെ രജനീകാന്ത് പ്രശംസിച്ചത്.വിജയ് സേതുപതി വെറുമൊരു നടനല്ല ഒരു മഹാനടനാണ്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്‌യുടെ പ്രകടനം. ഒരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് സേതുപതിയെന്നും രജനീകാന്ത് പറഞ്ഞു.