• Home
  • News
  • പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന അതിരന്റെ ചിത്രീകരണം
athiran

പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന അതിരന്റെ ചിത്രീകരണം പുരോഗമിക്കുന്നു

മലയാളികളുടെ പ്രിയതാരങ്ങൾ ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിക്കുന്ന അതിരന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി വേഷമിട്ടിട്ടുള്ള സായ് പല്ലവി ആദ്യമായിട്ടാണ് ഫഹദിന്റെ നായികയായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ക്യൂട്ട് ജോഡി എന്നാണ് ഫഹദ്-സായ് പല്ലവി ജോഡികളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് വിവേക് ആണ്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഫിലിംസിന്റെ 125 -ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന്‍ തിയറ്ററുകളിലെത്തും