• Home
  • News
  • ഇത് ശൈലജ ടീച്ചറോ വൈറസിലെ രേവതിയുടെ ലുക്കില്‍ അമ്പരന്ന് സിനിമ ലോകം
virus

ഇത് ശൈലജ ടീച്ചറോ വൈറസിലെ രേവതിയുടെ ലുക്കില്‍ അമ്പരന്ന് സിനിമ ലോകം

കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് ചിത്രീകരണം പുരോഗമിക്കുന്നു. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രേവതി ആരോഗ്യ മന്ത്രിയായാണ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ രേവതിയുടെ ലുക്കില്‍ ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതിയോ എന്ന സംശയം ഉളവാക്കുന്ന തരത്തിലുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും വൈറസിലേത് എന്നും ചിത്രം സൂചിപ്പിക്കുന്നു.

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവരുടേതാണ് തിരക്കഥ.