• Home
  • News
  • ലൂസിഫറിനെതിരെ ആരോപണം
lucifer

ലൂസിഫറിനെതിരെ ആരോപണം

പ്രിഥ്വിരാജിന്റെ ആദ്യ സംവിധാന സിനിമ ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തിൽ മുന്നേറുമ്പോൾ, റിലീസ് ചെയ്തതുമുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് ചിത്രം. ചിത്രത്തിലെ വരിക വരിക സഹജരേ എന്ന ഗാനത്തിനെതിരെയാണ് പുതിയ വിവാദം. ദീപക് ദേവ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനം യഥാര്‍ഥ സമരഗാനത്തിന്റെ ഭംഗിയെ നശിപ്പിക്കുന്നതാണെന്നും ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനത്തെ പുന:സൃഷ്ടിച്ചപ്പോള്‍ ഓര്‍ക്കസ്‌ട്രേഷന്‍ എന്ന പേരില്‍ ചെയ്തിരിക്കുന്ന പേക്കൂത്തും അസഹ്യം മാത്രമല്ല, അശ്ലീലവുമാണെന്നും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ജി ദേവരാജന്‍ മാസ്റ്റര്‍ സമാരക സംഘടന രംഗത്ത്. സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദീപക് ദേവിനെതിരെ മോശമായ ഭാഷയിലാണ് വിമര്‍ശനങ്ങളുതിര്‍ക്കുന്നത്. സി.ഐ.എ എന്ന ചിത്രത്തിനു വേണ്ടി മുന്‍പ് ഗോപി സുന്ദറും ബലികുടീരങ്ങളെ എന്ന ഗാനത്തെ ഇത്തരത്തില്‍ അതിക്രമിച്ചിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു

Recent Updates