• Home
  • News
  • സ്പടികം2 വേണ്ട
spadikam

സ്പടികം2 വേണ്ട

ബിജു ജെ കട്ടാക്കല്‍ ഒരുക്കുന്ന സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമക്കെതിരേ സംവിധായകന്‍ ഭദ്രന്‍ രംഗത്തു വന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഭദ്രന്റെ പ്രതികരണം.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഥടികത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വച്ചു നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ സ്ഥടികത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത, രാജന്‍ പി. ദേവ്, കരമന ജനാര്‍ദ്ദനന്‍, മണിയന്‍പ്പിള്ള രാജു, ചിപ്പി, അശേകന്‍, നെടുമുടി വേണു, സില്‍ക് സ്മിത, സ്ഥടികം ജോര്‍ജ്ജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.