• Home
  • News
  • ഹാട്രിക് വിജയം നേടി നാദിർഷ; മേരാ നാം ഷാജിക്ക് മികച്ച അഭിപ്രായം
meranammshaji

ഹാട്രിക് വിജയം നേടി നാദിർഷ; മേരാ നാം ഷാജിക്ക് മികച്ച അഭിപ്രായം

ഒരു നാദിര്‍ഷാ മൂവിയില്‍ നിന്ന് പ്രേക്ഷകന്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതിനുള്ളതെല്ലാം കൂട്ടിച്ചേർത്ത ഒരു പൈസ വസൂല്‍ എന്റര്‍ടൈനറാണ് മേരാ നാം ഷാജി. തമാശയും നല്ല ഗാനങ്ങളും എല്ലാം ഒത്തിണങ്ങിയ ഒരു ആഘോഷ ചിത്രമാണ് മേരാ നാം ഷാജി.& സാധാരണക്കാരന്റെ പള്‍സറിഞ്ഞ് സിനിമ ചെയ്യുന്നതില്‍ മൂന്നാം തവണയും നാദിര്‍ഷാ വിജയിച്ചു എന്നതിന് തെളിവാണ് സിനിമക്ക് ലഭിക്കുന്ന അഭിപ്രായം.

ബിജു മേനോനും, ആസിഫ് അലിയും, ബൈജു സന്തോഷും നായകന്മാരാകുന്ന മേരാ നാം ഷാജി നാദിര്‍ഷ സംവിധാനം ചെയ്യുന്നു. ഷാജിയെന്ന് പേരുള്ള മൂന്ന് പേര്‍. മൂന്നു പേരും മൂന്ന് പശ്ചാത്തലത്തില്‍ ജീവിക്കുന്നവര്‍. ഒരാള്‍ കോഴിക്കോട്ടെ ലോക്കല്‍ ഗുണ്ട ഷാജി ഉസ്മാന്‍ ( ബിജു മേനോന്‍ ), മറ്റൊരാള്‍ കൊച്ചിയിലെ ഫ്രീക്കന്‍ ഷാജി ജോര്‍ജ്ജ് ( ആസിഫ് അലി ), മൂന്നാമന്‍ തിരുവനന്തപുരത്തുകാരനായ ഡ്രൈവര്‍ ഷാജി സുകുമാരന്‍ ( ബൈജു), എന്നി മൂന്ന് ഷാജിമാരുടെ കഥയാണിത്.