• Home
  • News
  • അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാവുന്നു
new movie

അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാവുന്നു

ഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ബാലമുരളി. നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌. തമിഴിലെ ഒരു പുതിയ സിനിമയുടെ പൂജാവേളയിലെടുത്ത ചിത്രമാണ് അപര്‍ണ പങ്കു വെച്ചിരിക്കുന്നത്. നടന്‍ സൂര്യയുടെ തൊട്ടടുത്ത് അപര്‍ണ നില്‍ക്കുന്നതായാണ് ചിത്രത്തില്‍.

സോഷ്യല്‍മീഡിയയില്‍ ചിത്രം വൈറലായതോടെ ഇതെങ്ങനെ എന്നായി ആരാധകരുടെ സംശയം. സംഗതി സത്യമാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാവുകയാണ്. നടന്‍ സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രത്തിലാണ് അപര്‍ണ എത്തുന്നത്. ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുധ കോങ്ങരയാണ് സംവിധാനം. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

ശിവകുമാര്‍, കാര്‍ത്തി, ജി വി പ്രകാശ് തുടങ്ങിയവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഒരിടവേളയ്ക്കു ശേഷം രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വം താളമയത്തില്‍ ജി വി പ്രകാശിന്റെ നായികയായാണ് അപര്‍ണയുടെ തമിഴിലെ അരങ്ങേറ്റം. മലയാളത്തില്‍ മിസ്റ്റര്‍ ആന്റ് മിസ് റൗഡിയിലാണ് അവസാനം അഭിനയിച്ചത്.

Recent Updates