• Home
  • News
  • തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരെല്

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരെല്ലാം ആശംസകള്‍ കൊണ്ടു മൂടി

സൂപ്പര്‍താരങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ സിനിമാലോകത്ത് എന്നും വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ ദിവസം അറുപത്തിയെട്ടാം ജന്മദിനം കൊണ്ടാടിയ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരെല്ലാം ആശംസകള്‍ കൊണ്ടു മൂടിയിരുന്നു.മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അദ്ദേഹത്തിന് ട്വിറ്ററിലൂടെ ആശംസകളറിയിച്ചിരുന്നു. തലൈവര്‍ അതിനു നന്ദി അറിയിച്ച് മറുപടിയും നല്‍കി. 'താങ്ക്‌സ് മോഹന്‍ ഗോഡ് ബ്ലെസ്‌ യൂ' എന്നാണ് രജനീകാന്ത് റീട്വീറ്റ് ചെയ്തത്. ലാല്‍, എന്നും ലാലേട്ടന്‍ എന്നുമൊക്കെ ആരാധകരും സഹപ്രവര്‍ത്തകരും മോഹന്‍ലാലിനെ അഭിസംബോധന ചെയ്യാറുണ്ട്. എന്നാല്‍ മോഹന്‍ എന്ന്‌ അധികമാരും അദ്ദേഹത്തെ വിളിച്ചു കാണാറില്ല.മോഹന്‍ലാലിനു പുറമേ നടന്‍ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ തുടങ്ങിയവരും രജനീകാന്തിന് ആശംസകളറിയിച്ചിരുന്നു.