• Home
  • News
  • പ്രത്യേകിച്ച് ഹൈപ്പില്ലാതെ എത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് ‘അതിരന്‍’
athiran

പ്രത്യേകിച്ച് ഹൈപ്പില്ലാതെ എത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് ‘അതിരന്‍’

പ്രത്യേകിച്ച് ഹൈപ്പില്ലാതെ എത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് അതിരന്‍ ഫഹദ് ഫാസില്‍ ചിത്രം. സായി പല്ലവിയും ചിത്രത്തില്‍ മികച്ച വേഷത്തിലെത്തുന്നു. മികച്ച നിലവാരം പുലര്‍ത്തുന്നതാണ് പുറത്തുവന്ന ട്രെയ്‌ലര്‍. പ്രകാശ് രാജ്, ലെന, രഞ്ജി പണിക്കര്‍, നന്ദു എന്നിവരോടൊപ്പം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. ഒരു മാനസികരോഗാശുപത്രിയും അവിടേക്ക് എത്തുന്ന ഡോക്ടറുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഫഹദ് ഫാസിലിന് ഹിറ്റ് പട്ടികയിലേക്ക് ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി ലഭിച്ചേക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന ഉറച്ച സൂചന. വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിഎസ് ജയഹരി ഗാനങ്ങളൊരുക്കുമ്പോല്‍ പശ്ചാത്തല സംഗീതം ജിബ്രാനാണ് ചെയ്യുന്നത്. സെഞ്ച്വറി കുഞ്ഞുമോന്‍ നിര്‍മിക്കുന്ന ചിത്രം ഈ മാസം 12ന് പുറത്തുവരും. ചിത്രത്തിലെ രണ്ട് ഗാനങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയ്‌ലര്‍പോലെതന്നെ നിഗൂഢത നിറയ്ക്കുന്നതാണ് ഒരു ഗാനം. ഗാനം താഴെ കാണാം. ഇതുകൂടാതെ ആട്ടുതൊട്ടില്‍ എന്നുതുടങ്ങുന്ന മറ്റൊരു ഗാനവും പുറത്തുവന്നിട്ടുണ്ട്.