• Home
  • News
  • പലരും ചെയ്യരുതെന്നു പറഞ്ഞു: എന്നിട്ടും ചെയ്തു കയ്യടി നേടി ആസിഫ്
uyare movie

പലരും ചെയ്യരുതെന്നു പറഞ്ഞു: എന്നിട്ടും ചെയ്തു കയ്യടി നേടി ആസിഫ്

'ഉയരെ' മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിക്കൊപ്പം ആസിഫ് അലിയുടെ പ്രകടനവും പ്രശംസ നേടുകയാണ്. ആസിഫ് ഇതുവരെ ചെയ്ത കഥാപാത്രങ്ങിളിൽ ഏറ്റവും മികച്ചതും വേറിട്ടതുമാണ് ഉയരെയിലെ ഗോവിന്ദ് എന്ന് സിനിമ കണ്ടവരിൽ പലരും അഭിപ്രായപ്പെടുന്നു.

പലരും ഈ വേഷം ചെയ്യരുതെന്ന് പറഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെയാണ് ആസിഫ് 'ഉയരെ' യിൽ അഭിനയിച്ചതെന്ന് സംവിധായകൻ മനു അശോകൻ പറഞ്ഞു

''നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ടതിനു ശേഷം ആസിഫ് ആലിയുടെ ഭാര്യ പ്രതികരിച്ചത്'', അദ്ദേഹം കൂട്ടിച്ചേർത്തു. ആസിഫ് ഗോവിന്ദ് ആയി മികച്ച പ്രകടനം നടത്തിയതു കൊണ്ട് പല്ലവിയാകാന്‍ തനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.