• Home
  • News
  • ഉ​ണ്ട​യു​ടെ ആ​ദ്യ​ത്തെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു
malayalam movie unda

ഉ​ണ്ട​യു​ടെ ആ​ദ്യ​ത്തെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഉ​ണ്ട​യു​ടെ ആ​ദ്യ​ത്തെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഷൈ​ൻ ടോം ​ചാ​ക്കോ അ​വ​ത​രി​പ്പി​ക്കു​ന്ന ജോ​ജോ സാം​സ​ണ്‍ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​നു​രാ​ഗ ക​രി​ക്കി​ൻ​വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സിനിമ‍യാണിത്. ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട്, ജേ​ക്ക​ബ് ഗ്രി​ഗ​റി, സു​ധി കോ​പ്പ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ല​ൻ​സി​യ​ർ എ​ന്നി​വ​രും ഉണ്ടയിൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​വി മി​ൽ, ജെ​മി​നി സ്റ്റു​ഡി​യോ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.