• Home
  • News
  • പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി
pearlysh

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി

നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹസത്കാരം നടന്നു. മെയ് 8ന് പാലക്കാട് വച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും തമ്മില്‍ പ്രണയത്തിലായത്. ഏറെ വൈകാതെ ഇരുവരും പ്രണയം പരസ്യമാക്കി. എന്നാല്‍ പ്രണയം സത്യമാണോ എന്ന സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇതിനിടെ ആരാധകരുടെ ആകാംഷ കൂട്ടിക്കൊണ്ട് ഇരുവരും സംഗീത വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ ആകാംഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈ വര്‍ഷം ജനുവരി 16ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.