• Home
  • News
  • ഇഷ്ക് ഒരു പ്രണയകഥയല്ല
ishque malayalam movie

ഇഷ്ക് ഒരു പ്രണയകഥയല്ല

‘ഇഷ്ക് ഒരു പ്രണയകഥയല്ല..’ ചിത്രം ടാഗ്​ലൈനിനോട് അത്രമാത്രം ആത്മാർഥ കാണിച്ചിട്ടുണ്ട്. പിന്നെ എന്താണ് ഇഷ്ക് എന്ന ചോദ്യത്തിന് പടം കണ്ടിറങ്ങുന്നവന്റെ മറുപടി ഇത് ചൊറിച്ചിലിനുള്ള മരുന്നാണ് എന്നായിരിക്കും. മലയാളിയുടെ മുഖത്തോട് ചേർത്ത് പിടിച്ച കണ്ണാടിയാണ് ഇഷ്ക്. സച്ചിതാനന്ദൻ എന്ന ഷെയ്നിന്റെ കഥാപാത്രം ബഹുഭൂരിപക്ഷം കാമുകൻമാരുടെയും പ്രതിനിധിയാണ്. ഇത്തരത്തിൽ പ്രണയത്തെയും സമൂഹത്തെയും കൂട്ടിചേർത്ത ഒരു കിസ്മത്താകുന്നു ഈ ഇഷ്ക്.

പ്രണയത്തിന്റെ എല്ലാ അമ്പരപ്പും നിഷ്കളങ്കതയും വേണ്ടുവോളം ആസ്വദിക്കാം ചിത്രത്തിൽ. സാധാരണക്കാരന്റെ കാമുകസങ്കൽപ്പങ്ങളോട് നീതി പുലർത്തി ഷെയ്ൻ മുൻപ് ചെയ്തിട്ടുള്ള വേഷങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തനാവില്ല ഇൗ ചിത്രത്തെ. കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്നും ഇഷ്കിലെ സച്ചിയിലെത്തുമ്പോൾ അയാളിൽ കാതലായ ‘കാതലിന്റെ’ മാറ്റങ്ങളും കാണാം. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനം ചിത്രത്തെ പൂർണമായും നിയന്ത്രിക്കുന്നു. അയാളിൽ തുടങ്ങി അയാളിൽ അവസാനിക്കുന്നു ഇഷ്ക്. ഷൈനിനൊപ്പം ജാഫർ ഇടുക്കിയും സദാചാരവാദികളുടെ മുഖമാകുന്നു.