• Home
  • News
  • പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ ആദ്യ ട്രെയിലറെത്തി

പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ ആദ്യ ട്രെയിലറെത്തി

ആദിയുടെ വൻ വിജയത്തിന് ശേഷം പ്രണവ് മോഹൻലാലിന്റ അടുത്ത വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കാത്തിരിപ്പ് വെറുതെയാകില്ലെന്ന് സൂചന നൽകി പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ട്രെയിലറെത്തി. ദുൽഖർ സൽമാനാണ് ട്രെയിലർ പുറത്തിറക്കിയത്. വളരെ അധികം സന്തോഷവും സ്നേഹവും ചേർത്താണ് തന്റെ അനുജന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്നതെന്ന് ദുൽഖർ കുറിച്ചു. 'ഓൾ ദി ബെസ്‌റ്റ് അപ്പു, ഈ ചിത്രം നിന്റെ കിരീടത്തിലെ മറ്റൊരു പെൻതൂവൽ ആകട്ടെ'- എന്നായിരുന്നു ദുൽഖറിന്റെ ആശംസ.ട്രെയിലർ പ്രണവിന്റെ കലക്കൻ ഡയലോഗുകൾ കൊണ്ട് സമ്പന്നമാണ്. അച്ഛൻ അവതരിപ്പിച്ച സ്ഫടികത്തിലെ ആടുതോമയെ അനുസ്‌മരിപ്പിക്കുന്ന വിധം 'ഇതെന്റെ പുത്തൻ റെയ്‌ബൻ ഗ്ളാസ്' എന്ന താരപുത്രന്റെ ഡയലോഗ് ആരാധകർ ഏറ്റെടുക്കുമെന്ന് തീർച്ച.രാമലീലയ്‌ക്ക് ശേഷം അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ഏറെ ആവേശത്തിലായിരുന്നു പ്രണവിന്റെ ആരാധകർ. ആക്ഷൻ ഇതിഹാസം പീറ്റർ ഹെയ്‌നാണ് സിനിമയ്‌ക്ക് സംഘട്ടനം ഒരുക്കുന്നത്. ആദിയെ വെല്ലുന്ന തരത്തിലാണ് പീറ്റർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി ആക്ഷൻ ചെയ്‌തിരിക്കുന്നത് എന്നാണ് സൂചന.

Related News

Recent Updates