• Home
  • News
  • കഞ്ചാവല്ല, കൊക്കെയ്ന്‍’ ആണെന്ന് ഷൈൻ ടോം
shine tom chacko

കഞ്ചാവല്ല, കൊക്കെയ്ന്‍’ ആണെന്ന് ഷൈൻ ടോം

തിരുവനന്തപുരം: ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തിയ ‘ ഇഷ്‌ക്’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ കഥാപത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. ഇതിനിടയ്ക്ക് പഴയ കൊക്കെയ്ന്‍ കേസും ഒരാള്‍ വലിച്ചിഴച്ചു. ചുട്ടമറുപടിയാണ് താരം നല്‍കിയത്. അഭിനന്ദിച്ചുകൊണ്ടുള്ള ആരാധകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ‘ പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് ഒരാള്‍ കമന്റ് ചെയ്തു. കമന്റ് ചെയ്തയാളുടെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, ‘കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ്’എന്ന് തിരുത്തുകയായിരുന്നു ഷൈന്‍.