• Home
  • News
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ മലയാള സിനിമയിലേക്
gireesh puthenchery

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ മലയാള സിനിമയിലേക്ക്

മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീത സംവിധായകന്‍ കൈലാഷ് മേനോന്‍ ഈണമിട്ടാണ് പ്രേക്ഷകരിലേക്ക് ഗാനമെത്തുന്നത്. രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. കൈലാസ് മേനോന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.