• Home
  • News
  • 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ മാ യൗ വിന് മൂന്ന് പുരസ്‌കാരങ്ങൾ

23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ മാ യൗ വിന് മൂന്ന് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ മാ യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. ഈ മാ യൗ വിന് മൂന്ന് പുരസ്‌കാരങ്ങളുണ്ട്. സകരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹുള്ള ഹിജാസി സംവിധാനം ചെയ്ത ഡാര്‍ക് റൂം നേടി. അനാമിക ഹക്‌സറാണ് മികച്ച നവാഗത സംവിധായകന്‍. ഹിന്ദി ചിത്രമായ ടേകിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസാണ് അനാമിക ഹക്‌സറിന്റെ ചിത്രം. ബിയട്രിസ് സെയ്ഗ്‌നര്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം സൈലന്‍സിന് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചു.