• Home
  • News
  • റിമക്ക് ആശംസകളുമായി പാര്‍വതി
virus

റിമക്ക് ആശംസകളുമായി പാര്‍വതി

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആഷിഖ് അബു ചിത്രം ‘വെെറസ്’ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ, നിർമ്മാതാവ് റിമാ കല്ലിങ്കലുമായുള്ള ഓർമ്മ പങ്കുവെച്ചും സിനിമയുടെ വിജയത്തിൽ ആശംസ അറിയിച്ചും നടി പാർവതി. റിമയെ കുറിച്ചോർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന് പാർവതി ഇൻസ്റ്റയിൽ കുറിച്ചു.

എങ്ങനെ ഒരു ഗെയിം ചെയിഞ്ചറാകാം എന്ന് പഠിച്ചത് റിമയിൽ നിന്നാണെന്ന് പാര്‍വതി പറയുന്നു. റിമയുമായുള്ള സൗഹൃദത്തിൽ നിന്നാണ് മറ്റുള്ളവരോടും, തന്നോട് തന്നെയുള്ള സത്യസന്ധതയുടെ മൂല്യം തിരിച്ചറഞ്ഞത്. തന്റെ കഠിനമായ സമയങ്ങളിൽ കൂടെ നിന്നത് റിമ കല്ലിങ്കലായിരുന്നുവെന്നും പാർവതി കുറിച്ചു. വെെറസിന്റെ ചിത്രീകരണത്തിനിടെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പകർത്തിയ ഇരുവരുടെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് പാർവതി കുറിപ്പ് ഷെയർ ചെയ്തത്. ‘റിമ കല്ലിങ്കൽ പ്രസന്റ്സ്’ എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ഭാഗമായത് അഭിമാനകരമായ നേട്ടമായാണ് കാണുന്നതെന്നും താരം പറഞ്ഞു. നിപ പ്രമേയമാക്കി പുറത്തിറങ്ങിയ വെെറസ് കേരളത്തിലുടനീളം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.