• Home
  • News
  • മമ്മൂട്ടി ചിത്രം ഉണ്ട 14ന് പ്രദർശനത്തിന് എത്തുന്നു
malayalam movie

മമ്മൂട്ടി ചിത്രം ഉണ്ട 14ന് പ്രദർശനത്തിന് എത്തുന്നു

മലയാളത്തില്‍ നിന്ന് മമ്മൂട്ടി ചിത്രം ഉണ്ടയും ഇക്കയുടെ ശകടവും തമിഴില്‍ നിന്ന് നയന്‍താര ചിത്രം കൊലൈയുതിര്‍കാലവും വെള്ളിയാഴ്ചയെത്തും. ഈദിന് റിലീസ് ചെയ്യേണ്ടിയിരുന്ന ഉണ്ടയുടെ റിലീസ് 14 ലേക്ക് മാറ്റുകയായിരുന്നു. ഐറക്ക് ശേഷം ഇറങ്ങുന്ന നയന്‍താരയുടെ ത്രില്ലര്‍ ചിത്രമാണ് കൊലൈയുതിര്‍ കാലം. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഹാസ്യത്തിനും ആക്ഷനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഹര്‍ഷാദാണ്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്തു തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.