• Home
  • News
  • അച്ചായൻ എന്ന വിളി താല്പര്യമില്ല: ടോവിനോ
tovino thomas

അച്ചായൻ എന്ന വിളി താല്പര്യമില്ല: ടോവിനോ

കൊച്ചി: അച്ചായൻ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു ഓണ്‍ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്‍റെ അതൃപ്തി വ്യക്തമാക്കിയത്. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ്, സിനിമയില്‍ വരുന്നതിന് മുമ്പോ അല്ലെങ്കില്‍ കുറച്ച് നാള്‍ മുന്‍പോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാല്‍ ആ ഒരു കണ്ണുകൊണ്ട് കാണുന്നിതിനോട് വിയോജിപ്പുണ്ട് ടൊവിനോ പറയുന്നു.