• Home
  • News
  • വെള്ളിമൂങ്ങക്ക് ശേഷം പ്രിയ താരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിക
Adyarathri

വെള്ളിമൂങ്ങക്ക് ശേഷം പ്രിയ താരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിക്കുന്നു

വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വട്ടക്കായലിന്‍റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്‌റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.