• Home
  • News
  • ചൈനീസ് സംസാരിച്ചു മോഹൻലാലും കെപിഎസി ലളിതയും ഇട്ടിമാണി ടീസർ അടിപൊളി
ittimani made in china

ചൈനീസ് സംസാരിച്ചു മോഹൻലാലും കെപിഎസി ലളിതയും ഇട്ടിമാണി ടീസർ അടിപൊളി

മോഹന്‍ലാല്‍ നായകനായി വരാനിരിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ടീസർ പുറത്തിറങ്ങി. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലും കെ.പി.എ.സി. ലളിതയും ചേർന്നുള്ള ഒരു ‘ചൈനീസ്’ വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്. സലീം കുമാറും പള്ളി വികാരിയുടെ വേഷത്തിൽ സിദ്ദിഖുമുണ്ട് ടീസറിൽ.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്‍. ഓണം റിലീസായി ചിത്രം പുറത്തിറങ്ങും. സെപ്റ്റംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തും.