• Home
  • News
  • 'സാഹോ' ചോർത്തി തമിഴ്റോക്കർസ്
saaho

'സാഹോ' ചോർത്തി തമിഴ്റോക്കർസ്

ബ്രമാണ്ട ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു സാഹോ. ഇന്ന് റിലീസ് ചെയ്ത ചിത്രം തമിഴ്‍റോക്കേഴ്‍സ് ചോർത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇറങ്ങിയ അജിത്‌ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യും റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് ചോർത്തിയിരുന്നു. ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകളുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു.

അതേ സമയം ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത . 150 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോയില്‍ ശ്രദ്ധാ കപൂറാണ് നായിക. .ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തലെ മറ്റ് താരങ്ങള്‍.റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.