• Home
  • News
  • ടിക്ടോക്; ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സന്ദർശകരുളളത് കേരളത്തിൽ

ടിക്ടോക്; ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സന്ദർശകരുളളത് കേരളത്തിൽ

കേവലം ഒരു വർഷം കൊണ്ട് ലോകം പിടിച്ചടക്കിയ സോഷ്യൽമീഡിയ വിഡിയോ ആപ്് ടിക് ടോക്കിന്റെ 2018 വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവന്നു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സന്ദർശകരുളളത് കേരളത്തിൽ നിന്നാണ്. ടിക് ടോക് വിഡിയോ നിർമാണത്തിലും കാണുന്നതിലും കേരളീയർ തന്നെയാണ് മുന്നിൽ. കഴിഞ്ഞ ഒരു വർഷത്തെ ഗൂഗിൾ സേർച്ചിങ് കണക്കുകളിലും ഇക്കാര്യം വ്യക്തമാണ്.ടിക് ടോക് 2018 ഡേറ്റ പ്രകാരം രാത്രി 11 മുതല്‍ ഒരു മണി വരെയാണ് ഇന്ത്യയ്ക്കാർ വിഡിയോ കാണാനും പുതിയ വിഡിയോ പോസ്റ്റു ചെയ്യാനും സമയം കണ്ടെത്തുന്നത്. ടിക് ടോക് വിഡിയോ ആസ്വദിച്ച് ഉറങ്ങാൻ പോകുന്നത് യുവതീയുവാക്കളുടെ ഹോബിയായി മാറിയിരിക്കുകയാണ്. വാട്സാപ്, ഫെയ്സ്ബുക് ആപ്പുകളിൽ കുറഞ്ഞ സമയം ചിലവിട്ട് ടിക് ടോക് വിഡിയോ ആസ്വദിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നവരിൽ മുന്നിൽ ഇന്ത്യക്കാരാണ്. ഫിലിപ്പെയിൻസ്, തായ്‌ലൻഡ് ഉപയോക്താക്കൾ രാത്രി 8 മണിക്കാണ് വിഡിയോ കാണുന്നത്. സന്ദർശകർ കൂടുതലെത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണ്.