• Home
  • News
  • ശരിക്കും ഞാൻ ഇങ്ങനെ ആണ്; മേക്ക്ആപ്പ് ഇല്ലാതെ നായിക
lisaray without makeup

ശരിക്കും ഞാൻ ഇങ്ങനെ ആണ്; മേക്ക്ആപ്പ് ഇല്ലാതെ നായിക

സിനിമാതാരങ്ങളെ സൗന്ദര്യം വേണം എന്നതാണ് പലരുടെയും ആഗ്രഹം. എന്നാല്‍ കഴിഞ്ഞ ദിവസം മേക്ക്അപ്പില്ലാതെ യഥാര്‍ത്ഥ രൂപം എങ്ങനെയാണെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത് കുമാര്‍ രംഗത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ അ കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളും വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. നടിയും മോഡലുമായ ലിസ റേ ആണ് മേക്കപ്പ് ഇല്ലാത്ത തന്റെ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രായം വ്യക്തമായി അറിയുന്ന ചിത്രം ആരാധകരുടെ പിന്തുണ നേടുകയാണ്.

47–കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ‘നമ്മള്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനുള്ള ധൈര്യം നമുക്കണ്ടോ? ചെറുപ്പത്തില്‍ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തെയും അത് പറയുന്ന കഥകളേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ സ്നേഹിക്കൂ’ എന്നാണ് താരം കുറിച്ചത്.ചിത്രം ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്. എന്നും നിങ്ങള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളുടെ ശരീരത്തിലുള്ളതുപോലെ എന്റെ ശരീരത്തിലും ചുളിവുകളുണ്ടെന്നും ഇപ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കുകയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്.ഈ വര്‍ഷം ആദ്യമാണ് ലിസ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന ആത്മകഥയായ ക്ലോസ് ടു ദ് ബോണ്‍ പുറത്തിറക്കിയത്. സിനിമ ജീവിതത്തെക്കുറിച്ചും കാന്‍സറിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റ് കൺസൽടന്റ് ആയ ജേസൺ ഡെഹ്നിയാണ് നടിയുടെ ഭര്‍ത്താവ്. ഇരുവർക്കും ഇരട്ടക്കുട്ടികളാണ്.