• Home
  • News
  • കേരളത്തിന്‌ വീണ്ടും ഓസ്കർ നേടിത്തരാൻ റസൂൽ പൂക്കുട്ടിയുടെ ചിത്രം

കേരളത്തിന്‌ വീണ്ടും ഓസ്കർ നേടിത്തരാൻ റസൂൽ പൂക്കുട്ടിയുടെ ചിത്രം

തിരുവനന്തപുരം: ഓസ്കറിനായി നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 പടങ്ങളുടെ ലിസ്റ്റിൽ റസൂൽ ശബ്ദമിശ്രണമൊരുക്കി നായകനായെത്തുന്ന ദി സൗണ്ട് സ്റ്റോറിയുമുണ്ട്. തൃശൂർ പൂരത്തിന്റെ താളമേളാദികൾ ഒപ്പിയെടുത്ത ചിത്രമാണിത്. പാം സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ്‌ പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ്‌ പറയുന്നത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോർഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂർ പൂരം റെക്കോർഡിങ് നടത്തിയത്.