• Home
  • News
  • മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം പുതു ചരിത്രം കുറിക്കുന്നു! റിലീസിന് അമ്പതോളം ദിവ
marakkar-arabikadalinte-simham

മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം പുതു ചരിത്രം കുറിക്കുന്നു! റിലീസിന് അമ്പതോളം ദിവസങ്ങൾ ഇനിയും ബാക്കി നിൽക്കെ 300ഓളം ഫാൻ ഷോകൾ

മോഹൻലാൽ ആരാധകരും മലയാളി പ്രേക്ഷകരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം. മാർച്ച് 26 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് ആരാധകർ ചെയ്യാൻ ഒരുങ്ങുന്നത്. റിലീസിന് ഇനിയും അമ്പതോളം ദിവസങ്ങൾക്കു മുകളിൽ ഉള്ളപ്പോൾ ചിത്രം തീർക്കുന്നത് സമാനതകളില്ലാത്ത റെക്കോഡുകളാണ്. പ്രീ റിലീസ് ബിസിനസ്സിൽ ചിത്രം നേടിയത് 250 കോടിയോളം രൂപയാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ ലോകവ്യാപകമായി ചിത്രം അയ്യായിരത്തോളം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ചരിത്രമാണ് ഇതോടെ മരയ്ക്കാർ കുറിക്കുന്നത്. കൂടാതെ ചൈനയിൽ മാത്രമായി ആയിരത്തോളം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ കേരളത്തിലെ സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡ് കൂടി മരക്കാർ സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ദിവസത്തിലെ ഫാൻസ് ഷോകളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് മരക്കാർ പൊതുചരിത്രം കുറിക്കാനൊരുങ്ങുന്നത്. ആദ്യദിവസം തന്നെ 300ഓളം ഫാൻസ് ഷോകളാണ് ഇതുവരെയും ചാറ്റർട്ട് ചെയ്തിട്ടുള്ളത്.

അർദ്ധരാത്രി 12 മണിക്ക് 100+ ഷോകളും പുലർച്ചെ നാലുമണിക്ക് 130+ ഷോകളും പിന്നീട് ഏഴുമണിക്ക് 80+ ഷോകളുമാണ് ചിത്രം നേടിയിരിക്കുന്നത്. മലയാളം കണ്ട എക്കാലത്തെയും വലിയ ചിത്രം ഫാൻ ഷോകളുടെ എണ്ണത്തിൽ സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡ് കൂടി തീർത്തിരിക്കുകയാണ്. റിലീസിന് ഇനിയും അമ്പതോളം ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇത്തരത്തിലൊരു നേട്ടം ചിത്രം നേടിയിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഫാൻസ് ഷോകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് കാര്യം ഉറപ്പാണ്.

Recent Updates