• Home
  • News
  • മഞ്ജുവാര്യർ ഇനി പ്രൊഡ്യൂസറും ! ‘മഞ്ജുവാര്യർ പ്രൊഡക്ഷൻസ്’ ഇനി മലയാളത്തിൽ സിനിമകൾ
manju-warrier-productions

മഞ്ജുവാര്യർ ഇനി പ്രൊഡ്യൂസറും ! ‘മഞ്ജുവാര്യർ പ്രൊഡക്ഷൻസ്’ ഇനി മലയാളത്തിൽ സിനിമകൾ നിർമ്മിക്കും

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയത്തിനു പുറമേ സിനിമയിലെ മറ്റൊരു സുപ്രധാനമായ മേഖലയിലേക്കും ചുവട്‌വയ്ക്കാൻ ഒരുങ്ങുകയാണ്. തന്റെ അഭിനയജ്ഞാനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച മഞ്ജു വാര്യർ ഇനി പ്രൊഡ്യൂസർ ആയും സിനിമാലോകത്ത് തിളങ്ങാൻ പോവുകയാണ്. മഞ്ജുവാര്യർ പ്രൊഡക്ഷൻസ് എന്നാണ് മഞ്ജുവാര്യർ തന്റെ നിർമ്മാണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രവർത്തന പരിചയമുള്ള സെഞ്ചുറി ഫിലിംസുമായി സംയുക്തമായി ചേർന്നാണ് മഞ്ജുവാര്യർ പ്രൊഡക്ഷൻസ് തന്റെ ആദ്യചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നത്. ബിജു മേനോനും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവാര്യർ നിർമാതാവാകാൻ ഒരുക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരിൽ ഒന്നാം സ്ഥാനത്താണ് മഞ്ജുവാര്യർ. ദീർഘ വർഷത്തെ പ്രവർത്തനപരിചയമുള്ള മഞ്ജു വാര്യർ ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങുന്നത് ഇതാദ്യമായിട്ടാണ്. തന്റെ കന്നി നിർമ്മാണ സംരംഭത്തിന്റെ ഭാഗമാകാൻ മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യരുമുണ്ടെന്ന പ്രത്യേകതയുണ്ട്. ബിജുമേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധു വാര്യർ ആണ്. അഭിനേതാവായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മധു വാര്യർ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മലയാള സിനിമയിൽ ഒരു കാലത്ത് സജീവമായിരുന്നു.

എന്നാൽ പുതിയ കാലത്തെ സിനിമകളിൽ അത്ര സജീവമല്ലാതെ മാറിനിൽക്കുന്ന മധു വാര്യർ സംവിധായകനായി സിനിമാലോകത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിലെ താരരാജാക്കന്മാർ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഇന്ന് അഞ്ചു മണിക്ക് ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പുറത്തു വിടുന്നതായിരിക്കും. സഹോദരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായി നിർമ്മാതാവാകാൻ ഒരുങ്ങുന്ന മഞ്ജു വാര്യർ ഇന്ന് ആശംസകളുമായി സിനിമാലോകത്തെ പല പ്രമുഖരുമായും രംഗത്തെത്തിയിട്ടുണ്ട്.

Recent Updates