• Home
  • News
  • സോഷ്യൽ മീഡിയ മുഴുവൻ ട്രോൾ കൊണ്ട് നിറച്ച് ഇരു താരാരാധകർ - മികച്ച നടൻ മോഹൻലാൽ, മിക
asinet-film-award-2019

സോഷ്യൽ മീഡിയ മുഴുവൻ ട്രോൾ കൊണ്ട് നിറച്ച് ഇരു താരാരാധകർ - മികച്ച നടൻ മോഹൻലാൽ, മികച്ച ചിത്രം മാമാങ്കം

ഇരുപത്തിരണ്ടാമത് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും വലിയ അവാർഡ് നിശയായ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രേക്ഷകർ ഏറെ പ്രാധാന്യത്തോടെ കൂട്ടി നോക്കുന്ന അവാർഡ് നൈറ്റ് ഇത്തവണയും മുഖ്യധാരാ സിനിമകൾക്ക് തന്നെയാണ് പ്രാധാന്യം കൊടുത്തത്. ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട താരരാജാവ് മോഹൻലാലാണ്. ലൂസിഫർ, ഇട്ടിമാണി തുടങ്ങിയ രണ്ട് ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് മോഹൻലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. അവാർഡ് പ്രഖ്യാപനത്തിന്റെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മോഹൻലാലിനെ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയാണ് ഉണ്ടായത്. ‘ലൂസിഫറി’ന് പുറമേ ‘ഇട്ടിമാണി മേഡ് ഇൻ ചൈന’ എന്ന ചിത്രത്തെ കൂടി പരിഗണിച്ച് താണ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്. അവാർഡ് കൊടുത്ത ഏഷ്യാനെറ്റിനെയാണ് കൂടുതലായും ട്രോൾ ചെയ്യുന്നത്. അതേസമയം ഒരു ഒരു ഭാഗത്ത് മോഹൻലാൽ ട്രോൾ ചെയ്യപ്പെടുമ്പോൾ മറുഭാഗത്ത് മമ്മൂട്ടിയും അതേപോലെതന്നെ ട്രോൾ ചെയ്യപ്പെടുന്നു. കാരണം മികച്ച ചിത്രമായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് തെരഞ്ഞെടുത്തത് ‘മാമാങ്കം’ എന്ന ചിത്രത്തിലാണ്. സമ്മിശ്ര പ്രതികരണം നേടിയ ‘മാമാങ്കം’ മികച്ച നിലവാരം പുലർത്തിയില്ല എന്ന പരാതി പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ 2019ലെ മികച്ച മലയാള സിനിമകൾ ഒന്നായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് തെരഞ്ഞെടുത്തത്.

ഈ രണ്ട് അവാർഡ് പ്രഖ്യാപനത്തിനെയും ഇരു സൂപ്പർ താരങ്ങളുടെയും ആരാധകർ ഇപ്പോൾ വലിയ രീതിയിൽ ട്രോളിക്കൊണ്ടിരിക്കുകയാണ്.

സമ്മിശ്ര പ്രതികരണം നേടിയ ചിത്രങ്ങളെ അവാർഡിന് പരിഗണിച്ചതാണ് ഇരു താരങ്ങളുടെയും ആരാധകർ ഇത്ര വലിയ രീതിയിലുള്ള ട്രോൾ ചെയ്യാൻ മുതിരുന്നത്. എല്ലാവർഷവും ഗംഭീരമായി ആഘോഷിക്കപ്പെടാറുള്ള അവാർഡുകൾ ഇത്തവണ സൈബർ ട്രോളുകൾ കൊണ്ട് ആഘോഷിക്കപ്പെടുകയാണ്.

Recent Updates