• Home
  • News
  • ഓസ്കർ2020: ചരിത്രം കുറിച്ച് പാരസൈറ്റ്, മികച്ച നടൻ വാക്വിൻ ഫീനിക്സ്
oscar-awards

ഓസ്കർ2020: ചരിത്രം കുറിച്ച് പാരസൈറ്റ്, മികച്ച നടൻ വാക്വിൻ ഫീനിക്സ്

ലൊസാഞ്ചലസ് ∙ ഓസ്കറിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റ്. മികച്ച സിനിമ, സംവിധായകൻ, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ നാല് പുരസ്കാരങ്ങൾ പാരസൈറ്റ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിന് വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വെെഗർ മികച്ച നടിയായി തിരഞ്ഞെടുത്തു. ബോൻ ജൂൻ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രവും പാരസൈറ്റ് ആണ്. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിർണായക സംഭവങ്ങളാണു പ്രമേയം. ചിത്രം 2019 കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്.

മികച്ച സംവിധായകൻ ബോൻ ജൂൻ ഹോ, ചിത്രം പാരസൈറ്റ്, മികച്ച ചിത്രം പാരസൈറ്റ്, മികച്ച നടൻ വാക്വിൻ ഫീനിക്സ്. ചിത്രം ജോക്കർ, മികച്ച സഹനടി ലോറ ഡെൻ, ചിത്രം മാരേജ് സ്റ്റോറി, മികച്ച നടി റെനേസ വെെഗർ. ചിത്രം ജൂഡി, മികച്ച സഹനടൻ ബ്രാഡ് പിറ്റ്, ചിത്രം: വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, മികച്ച അനിമേഷൻ ചിത്രം ടോയ് സ്റ്റോറി 4, മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റ് ,ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം, ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) മികച്ച കോസ്റ്റ്യൂം ഡിസൈൻ ലിറ്റിൽ വുമൻ, ജാക്വലിൻ ഡുറാൻ, മികച്ച പ്രൊ‍‍ഡക്‌ഷൻ ഡിസൈൻ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ബാർബറാ ലിങ്, മികച്ച അനിമേഷൻ ഹ്രസ്വചിത്രം ഹെയർ ലവ്, മികച്ച ലൈവ് ആക്‌ഷന്‍ ഹ്രസ്വചിത്രം ദ് നെയ്ബേർസ് വിൻഡോ, ∙മികച്ച ഡോക്യുമെന്ററി (ഹ്രസ്വ പ്രമേയം) ലേർണിങ് ടു സ്കേറ്റ്ബോർഡ് ഇൻ എ വാർസോൺ‌ ∙മികച്ച ഛായാഗ്രഹണം

Recent Updates