• Home
  • News
  • കൊറോണയെ തുരത്തുന്നവര്‍ക്ക് 1 കോടി വാഗ്ദാനവുമായി ജാക്കി ചാന്‍
jackie-chan-offers-1-crore-to-those-who-find-cure-for-corona

കൊറോണയെ തുരത്തുന്നവര്‍ക്ക് 1 കോടി വാഗ്ദാനവുമായി ജാക്കി ചാന്‍

ലോകത്തെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ തുടച്ചു നീക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കി ആക്ഷന്‍ കിങ് ജാക്കി ചാന്‍. അതായത് 1 മില്യണ്‍ യുവാന്‍ ആണ് കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്ന് കണ്ട് പിടിക്കുന്നവര്‍ക്കായി താരം നല്‍കുക.

2019 ഡിസംബറിലാണ് ചൈനയിലെ വിഹാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത ഈ മാരക വ്യാധിയെ തുടച്ചു നീക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. നിരവധി പേരുടെ ജീവനെടുത്ത വൈറസിനെതിരെ ലോകമൊന്നടങ്കം ജാഗ്രത തുടരുകയാണ്.

കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ട് പിടിക്കുമെന്ന് കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു. ഇതിനോടകം തന്നെ താരം ദുരിതാശ്വാസമായി ചൈനയിലേയ്ക്ക് വലിയ തുക കൈമാറിയിട്ടുണ്ട്.

ഇതുവരെ ചൈനയിലും ഫിലിപ്പീന്‍സിലുമായി 910 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 6500 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.

Recent Updates