• Home
  • News
  • മഹാനായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ പേര
apj-abdul-kalam-biopic-the-missile

മഹാനായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്ത്!

ഇന്ത്യാമഹാരാജ്യം കണ്ട എക്കാലത്തെയും മികച്ച മഹാനായ മനുഷ്യനാണ് ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം. ലോകജനതയ്ക്കു മുൻപിൽ ഒരു ഇതിഹാസ പുരുഷനായി അബ്ദുൽ കലാം നിറഞ്ഞു നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം മാനവരാശിക്ക് ഏറെ പ്രചോദനപകരമായ ഒരു പാഠപുസ്തകം തന്നെയാണ്. സ്വപ്നങ്ങൾക്ക് അഗ്നിചിറകുകൾ നൽകിയവൻ, ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമിന്റ ജീവചരിത്രം സിനിമയാക്കാൻ പോകുന്നു. ‘ദി മിസൈൽമാൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനും മുൻ ഇന്ത്യൻ രാഷ്ട്രപതിയും ആയിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതം സംഭവബഹുലമായ വഴിത്താരകളിലൂടെ കടന്നു പോകുന്നതാണ്. കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേകറാണ് അബ്ദുൽ കലാമിന്റെ ജീവചരിത്രമായ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രശസ്ത സംവിധായകൻ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അബ്ദുൽ കലാം ആയി ചിത്രത്തിൽ അഭിനയിക്കുന്നത് പരേഷ് റാവൽ ആണ്. സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയരങ്ങളിലേക്ക് പറന്നുയർന്ന് ഒരു മനുഷ്യന്റെ ജീവിത കഥയാണ് സിനിമ പറയുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. സാധാരണ കുടുംബത്തിൽ പിറന്ന് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിതമാരംഭിച്ച അബ്ദുൽ കലാം ജീവിത സാഹചര്യങ്ങളെയും വെല്ലുവിളികളെയും എല്ലാം അതിജീവിച്ചുകൊണ്ട് ഇന്ത്യയുടെ പരമോന്നത സ്ഥാനം വരെ നേടിയെടുത്തു.

ഒരു ശാസ്ത്രജ്ഞൻ എന്നതിനുപരി വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും വലിയ മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞു നൽകുന്നതിനും രാജ്യത്തിന്റെ പുരോഗതിക്കായി ഏതൊരു പൗരനും പ്രവർത്തിക്കേണ്ടത് എങ്ങനെയാണെന്നും നിരന്തരം തന്റെ പ്രസംഗങ്ങളിലൂടെ അറിയിച്ചു കൊണ്ടിരുന്ന അബ്ദുൽ കലാം സ്വന്തമായി ഒരു കുടുംബജീവിതം നയിക്കാൻ തയ്യാറായില്ല. ഇന്ത്യയിലെ ഓരോ മനുഷ്യന്റെ ഉള്ളിൽ മഹാനായി കുടികൊള്ളുന്ന അബ്ദുൽ കലാമിന്റെ ജീവചരിത്രം അഭ്രപാളികളിൽ അനശ്വരമാകുമ്പോൾ അത് പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയായിരിക്കും.

Recent Updates