• Home
  • News
  • വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു

വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കൾ ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ മാർക്കോണി മത്തായി യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ,സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.സനിൽ കളത്തിൽ,റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ,ബി കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.എഡിറ്റർ-ഷമീർ മുഹമ്മദ്. മത്തായി യായി ജയറാം എത്തുമ്പോൾ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു.